thrissur local

തപാല്‍ വോട്ട്: അപേക്ഷയില്‍ പൂര്‍ണമേല്‍വിലാസം വേണം

തൃശൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ താപാല്‍ വോട്ടിന് അപേക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ അപേക്ഷയില്‍ പിന്‍കോഡ് ഉള്‍പ്പെടെയുള്ള പൂര്‍ണ വിലാസവും ഫോണ്‍നമ്പറും രേഖപ്പടുത്തണം. ബാലറ്റ് യഥാസമയം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്‌വരുത്തണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തില്‍ ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ബാലറ്റുകള്‍ സ്പീഡ്‌പോസ്റ്റില്‍ അയയ്ക്കുവാനും നിര്‍ദേശിച്ചു. ത്രിതല പഞ്ചായത്തില്‍ നിന്ന് വോട്ടുകള്‍ രേഖപ്പെടുത്തേണ്ട തപാല്‍ വോട്ടര്‍മാര്‍ ബന്ധപ്പെട്ട ബ്ലോക്ക് വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ബാലറ്റ് ലഭിച്ചശേഷം ഗ്രാമ, ബ്ലോക്ക്, ജില്ലാ തലത്തിലേക്കുള്ള ബാലറ്റുകളില്‍ വോട്ടുരേഖപ്പെടുത്തിയശേഷം ബാലറ്റുകള്‍ അതത് വരണാധികാരികള്‍ക്കാണ് അയയ്‌ക്കേണ്ടത്.
മുനിസിപ്പല്‍-കോര്‍പറേഷന്‍ തലങ്ങളിലേക്ക് വോട്ടുരേഖപ്പെടുത്തേണ്ട തപാല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരികള്‍ക്ക് തന്നെ അപേക്ഷ നല്‍കണം.
Next Story

RELATED STORIES

Share it