Flash News

തപാല്‍ വോട്ടുകള്‍ ആകെ 799 പക്ഷെ കിട്ടിയത് 12 എണ്ണം മാത്രം

തപാല്‍ വോട്ടുകള്‍ ആകെ 799 പക്ഷെ കിട്ടിയത് 12 എണ്ണം മാത്രം
X
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആകെ തപാല്‍ വോട്ടുകള്‍ 799എണ്ണമാണ്.എന്നാല്‍ ലഭിച്ചത് 12 എണ്ണം മാത്രമാണെന്നാണ് റിപോര്‍ട്ട്.തപാല്‍ സമരം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് വേണം കരുതാന്‍. ആദ്യം എണ്ണിയതും തപാല്‍ വോട്ടുകളാണ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.


7.45 ഓടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. തപാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ചെങ്ങന്നൂര്‍ എവിടേക്കെന്ന് വ്യക്തമാവും.
Next Story

RELATED STORIES

Share it