kozhikode local

തപാല്‍ പണിമുടക്ക്; ചരിത്ര വിജയമെന്ന് സമരക്കാര്‍

കോഴിക്കോട്:  കഴിഞ്ഞ 16 ദിവസമായി അഖിലേന്ത്യാ വ്യാപകമായി ജിഡിഎസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് വിജയച്ചതില്‍ ആഹ്ലാദവുമായി സമരക്കാര്‍ . 01-01-2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന കാബിനറ്റ് യോഗം അംഗീകരിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.
ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ മധുരം വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി. ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ആഹഌദപ്രകടനത്തിലും ധര്‍ണയിലും അഡ്വ മുഹമ്മദ് റിയാസ് , ബിനോയ് വിശ്വം, ടി സിദ്ധിഖ്, കെ ജി. പങ്കജാക്ഷന്‍, ടി ദാസന്‍, അഡ്വ.എം രാജന്‍,എം കെ ബീരാന്‍, എ വി വിശ്വനാഥന്‍, എം വിജയകുമാര്‍, ആര്‍ ജൈനെന്ദ്രകുമാര്‍, പി രാധാകൃഷ്ണന്‍, എം രവീന്ദ്രന്‍, സി ഹൈദരാലി, എം വിനോദ് കുമാര്‍, വസീഫ്, സച്ചിന്‍, പി അപ്പു, കെ മാധവന്‍, വി ദിനേശ്, അഡ്വ. സുനീഷ് മാമി, കെ രാജീവ്, കെ പത്മകുമാര്‍, സി കെ വിജയന്‍ സംസാരിച്ചു. ആദ്യാവസാനം ഈ പണിമുടക്കിനെ ഹൃദയത്തിലേറ്റെടുത്ത പൊതുസമൂഹം, സര്‍വവിധ പിന്തുണയും നല്‍കിയ കേന്ദ്ര -കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍വീസ് സംഘടനകള്‍,തൊഴിലാളി സംഘടനകള്‍, കക്ഷിരാഷ്ട്രീയ ഭേദമെന്യേ പിന്തുണച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സമര സാഹചര്യങ്ങളും പ്രക്ഷോഭ വാര്‍ത്തകളും ജനങ്ങളിലെത്തിച്ച മാധ്യമ സുഹൃത്തുക്കള്‍, സമരസഹായ സമിതി അംഗങ്ങള്‍ തുടങ്ങി ഒപ്പം നിന്ന സകലര്‍ക്കും ജെസിഎയുടെ അഭിവാദ്യങ്ങള്‍ നേരുന്നതായി നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it