malappuram local

തപാല്‍ പണിമുടക്ക് ഒത്തുതീര്‍പ്പാക്കണം: പി കെ ശ്രീമതി എംപി

കണ്ണൂര്‍: തപാല്‍ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി കെ ശ്രീമതി എംപി പറഞ്ഞു.
കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫിസിന് മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. ജീവനക്കാര്‍ സമരം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിഷേധാത്മക സമീപനമാണ് തുടരുന്നതെങ്കില്‍ പാര്‍ലിമെന്റിന് പുറത്ത് കക്ഷിരാഷ്ട്രീയത്തിനധീതമായി യോജിച്ച പ്രക്ഷോഭം വേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു.
പണിമുടക്കിയ ജീവനക്കാര്‍ പ്രകടനം നടത്തി. തുടര്‍ന്നു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ എ പി സുജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ വി സുധീര്‍കുമാര്‍, ദിനു മൊട്ടമ്മല്‍, ബേബി ആന്റണി, കെ പി സംഗീത് വിജേഷ് ഉണ്ണി, കെ ജയരാജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it