തപാല്‍ ജീവനക്കാര്‍ ഇന്നു മുതല്‍ പണിമുടക്കും

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരേ തപാല്‍ വകുപ്പിലെ സംഘടനകള്‍ രാജ്യവ്യാപകമായി ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.
തപാല്‍ വകുപ്പിലെ താഴ്ന്ന വരുമാനക്കാരായ രണ്ടര ലക്ഷത്തോളം വരുന്ന ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലാണ് സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത്. ജിഡിഎസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കമലേഷ് ചന്ദ്ര റിപോര്‍ട്ട് 24 നവംബര്‍ 2016നു സര്‍ക്കാരിനു സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരുടെ സമരം. ജിഡിഎസ് ജീവനക്കാരെ  സിവില്‍ സെര്‍വന്റായി അംഗീകരിക്കുക, കാലോചിതമായ വേതന വര്‍ധന തുടങ്ങിയവ ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമാണ്.
Next Story

RELATED STORIES

Share it