Kollam Local

തപാല്‍ ഓഫിസുകള്‍ ഇന്നും നാടിന്റെ ജീവനാഡി: മന്ത്രി കെ രാജു

കുളത്തൂപ്പുഴ: ഗ്രാമീണ ജനതയ്ക്ക് മുമ്പ് ഒഴിച്ച് കൂടാനാവാത്ത പ്രാധാന്യം ഉണ്ടായിരുന്ന താപാല്‍ ഓഫിസുകളുടെ പ്രശസ്തി സാങ്കേതിക വിദ്യയുടെ കടന്ന് വരവോടെ നഷ്ടപെട്ടെങ്കിലും ഇന്നും അവ നാടിന്റെ ജീവനാഡികളാണെന്ന് മന്ത്രി കെ രാജു പറഞ്ഞു. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം വരുന്ന തപാല്‍ ഓഫിസുകള്‍ വഴി ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വളരെ വാലും ഒഴിച്ച് കൂടാനാവാത്തതാണെന്നും  അദ്ദേഹം കൂട്ടിചേത്തു. സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമമായി  തിങ്കള്‍കരിക്കം പ്രദേശത്തെ തിരഞ്ഞടുത്ത പ്രഖ്യാപന യോഗത്തില്‍ സ്‌കൂള്‍ വിദ്യാഥികള്‍ക്കുള്ള സേവിങ് ബാങ്ക് അക്കൗണ്ട് ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  എസ് നളിനിയമ്മ അധ്യക്ഷത വഹിച്ചു. സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പി നിര്‍വഹിച്ചു. തപാല്‍വകുപ്പ് പത്തനംതിട്ട ഡിവിഷന്‍ സൂപ്രണ്ടന്റ് ആര്‍ വേണുനാഥന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചുസുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ടന്റ്് ജി സുരേഷ്‌കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഷീജ, പഞ്ചായത്ത് വൈസ്പ്രസിഡന്റ്് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനിവര്‍ഗ്ഗീസ്, രവീന്ദ്രന്‍പിള്ള സംസാരിച്ചു.
Next Story

RELATED STORIES

Share it