Kerala

തന്റെ മകന്‍ നിരപരാധിയെന്ന് കാരിസതീശന്റെ മാതാവ് വിലാസിനി

തന്റെ മകന്‍ നിരപരാധിയെന്ന് കാരിസതീശന്റെ മാതാവ് വിലാസിനി
X
mother of kari sateesanചങ്ങനാശ്ശേരി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ കോടതി ജീപര്യന്തം തടവിനും 55000 രൂപപിഴയും  ശിക്ഷിച്ച രണ്ടാംപ്രതി കാരിസതീശന്‍ നിരപരാധിയാണെന്ന മാതാവ് വിലാസിനി.പായിപ്പാട് റീത്തുപള്ളിക്കു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെയുംകൊല്ലാന്‍ ത്രാണിയുള്ളയാളല്ല തന്റെ മകന്‍.അവനെ ആരോ കുടുക്കിയതാണെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നും അവര്‍ പറഞ്ഞു.

വിധിയുടെ വിവരങ്ങള്‍ അറിയാനായി  രാവിലെ മുതല്‍ റ്റി.വിക്കു മുമ്പില്‍ ഇരിക്കുകായായിരുന്ന അവര്‍ വിധി വാര്‍ത്ത അറിഞ്ഞതുമുതല്‍ ഏറെ ദു:ഖിതയായും കാണപ്പെട്ടു. ക്യാന്‍സര്‍ രോഗ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അവര്‍. 2009 ആഗസ്റ്റ് 21 രാത്രിയിലായിരുന്നു ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ നെടുമുടിക്കു സമീപം വച്ച് മുത്തൂറ്റ് പോളിനെ വധിച്ചത്. കേസിലെ 26-ാം സാക്ഷിയായ കാരിസതീശന്റെ മാതാവ് വിലാസിനിക്ക് രോഗം കാരണം കോടതിയില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുള്ളതായി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സി.ജെ.എം മജിസ്‌ട്രേറ്റിനെ കമ്മീഷണറായി നിയമിച്ചുകൊണ്ട് വിലാസിനിയുടെ വീട്ടില്‍പോയി മൊഴിയെടുക്കുവാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ആര്‍ രഘു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിലാസിനി അന്ന് വാടകക്കു താമസിച്ചിരുന്ന പായിപ്പാട് വെള്ളാപ്പള്ളിയിലെ വാടകവീട്ടില്‍ എത്തിയാണ് അവരില്‍ നിന്നും  മൊഴിയെടുത്തിരുന്നത്.
Next Story

RELATED STORIES

Share it