malappuram local

തന്നെ വളര്‍ത്തിയെടുത്തതില്‍ മലപ്പുറത്തിന് വലിയ പങ്കുണ്ട്: ഐ എം വിജയന്‍

മലപ്പുറം: ഫുട്‌ബോളിനോടുള്ള മലപ്പുറത്തിന്റെ സ്‌നേഹം വാഴ്ത്തപ്പെടേണ്ടതെന്ന് പ്രമുഖ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍. സെവന്‍സ് പോലുള്ള മത്സരങ്ങള്‍ക്ക് ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുണ്ടെന്നും തന്നെ വളര്‍ത്തിയെടുത്തതിലും മലപ്പുറത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ വര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസം കായികമലപ്പുറത്തിന് ആദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സന്തോഷ് ട്രോഫി ടീമംഗങ്ങളായ അഫ്ദലിനും ഷാഫിക്കും സാധിച്ചത് വലിയ കാര്യമാണ്. പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനത്തെ അവരുടെ തന്നെ നാട്ടില്‍ വെച്ച് തോല്‍പ്പിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്‍മാരായ കേരള ടീമംഗങ്ങളും മലപ്പുറം സ്വദേശികളുമായ വി കെ അഫ്ദല്‍, വൈ പി മുഹമ്മദ് ഷരീഫ്, ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റര്‍സ് അത്‌ലറ്റിക് മീറ്റില്‍  അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ എഒ ഉണ്ണികൃഷ്ണന്‍, 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ സമദ് മാസ്റ്റര്‍ എന്നിവര്‍ക്ക് ഐ എം വിജയന്‍ ഉപഹാരം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ ഡോ: ജെ ഒ അരുണ്‍  അധ്യക്ഷത വഹിച്ചു. എംഎസ്പി ഡെപ്യൂട്ടി കമാണ്ടന്റും മുന്‍ ഫുട്‌ബോള്‍ താരവുമായ കുരികേശ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it