Flash News

തന്നെ രണ്ട് തവണ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു:കെ സുധാകന്‍

തന്നെ രണ്ട് തവണ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു:കെ സുധാകന്‍
X
കൊച്ചി: തന്നെ രണ്ട് തവണ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നുകണ്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍
അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.



ബിജെപിയും സിപിഎമ്മും ഒരു പോലെ ഫാസിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണം. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it