Flash News

തന്നെ ഏറ്റവുംകൂടുതല്‍ വേട്ടയാടിയത് രമേശ് ചെന്നിത്തല:ശോഭനാ ജോര്‍ജ്

തന്നെ ഏറ്റവുംകൂടുതല്‍ വേട്ടയാടിയത് രമേശ് ചെന്നിത്തല:ശോഭനാ ജോര്‍ജ്
X
ആലപ്പുഴ: തന്നെ ഏറ്റവുമധികം വേട്ടയാടിയത് കെപിസിസി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭനാ ജോര്‍ജിന്റെ ആരോപണം.



പാര്‍ട്ടിയില്‍ മടങ്ങി എത്തിയ ശേഷം ചെന്നിത്തല തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ലക്ഷ്യം താനോ ലീഡറോ ആരായിരുന്നെന്ന് അറിയില്ലെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ആയിരുന്ന ശോഭനാ ജോര്‍ജ് അടുത്തിടെ പാര്‍ട്ടി വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നിരുന്നു. ചെങ്ങന്നൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശോഭന ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it