kannur local

തന്തോട് വയല്‍ സംരക്ഷണത്തിന് വിദ്യാര്‍ഥി- യുവജന കൂട്ടായ്മ

ഇരിട്ടി: തന്തോട് വയല്‍ സംരക്ഷിക്കാന്‍ യുവാക്കളുടെയും കുട്ടികളുടെയും കൂട്ടായ്മ. അന്യം നിന്ന് കൊണ്ടിരിക്കുന്ന കൈതകളും മറ്റു ഫലവൃക്ഷ തൈകളും തോടരികില്‍ നട്ടുപിടിപ്പിച്ചു.
സേവ് നേച്ചര്‍, സേവ് ഫുട്ബോള്‍ എന്ന സന്ദേശം ഉയര്‍ത്തിയാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ വേറിട്ട മുഖവുമായി തളിര്‍ മുക്കട്ടി, ഡോണ്‍ബോസ്‌കോ കോളജ് എന്‍എസ്എസ്, സ്റ്റാര്‍ വോയ്‌സ് അളപ്ര തുടങ്ങിയ സന്നദ്ധ സംഘടനകള്‍ കൈകോര്‍ത്ത് കരയിടിഞ്ഞ് തോട് നശിക്കുകയും തോടിടിയുമ്പോള്‍ കളിസ്ഥലം നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കൈതച്ചെടികളും ഫലവൃക്ഷ തണല്‍ മരങ്ങളും വച്ചു പിടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്തുകള്‍, സ്—കൂളുകള്‍, കോളജുകള്‍ എന്നിവയുടെ കായിക മല്‍സരങ്ങള്‍ ഉള്‍പ്പെടെ തന്തോട് വയലിലാണ് നടന്നുവരാറുള്ളത്. എന്നാല്‍ തോടിന്റെ കരയിടിച്ചല്‍ കാരണം ഓരോവര്‍ഷവും സ്ഥലം കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്്.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അളപ്രയിലെ പി തീര്‍ഥയാണ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തത്. തളിര്‍ മുക്കട്ടി അംഗങ്ങളായ പി കെ സജേഷ്, എം കെ അജി, കെ മിഥുന്‍ തുടങ്ങിയവരും ഡോണ്‍ ബോസ്—കോ എന്‍എസ്എസ് യൂനിറ്റിലെ നിധിന്‍, സി കെ രജീഷ, അമുമോള്‍ തുടങ്ങിയവരും സ്റ്റാര്‍ ബോയ്—സ് അളപ്ര അംഗങ്ങളായ പി വിവേക്, പി വിജില്‍, കെ രജീഷ് എന്നിവരും നേതൃത്വം നല്‍കി.







Next Story

RELATED STORIES

Share it