thrissur local

തനിക്കെതിരേ വധഭീഷണിയെന്ന് ജോര്‍ജ് വട്ടുകുളം

തൃശൂര്‍: ബോംബെറിഞ്ഞ് കൊല്ലുമെന്നും 101 പ്രാവശ്യം വെട്ടുമെന്നും സാമൂഹ്യദ്രോഹികളുടെ ഭീഷണിയുള്ളതായി മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ഹെല്‍മെറ്റും മഴക്കോട്ടും ധരിച്ച അഞ്ചുപേര്‍ കുറ്റുമുക്ക്‌നെട്ടിശ്ശേരി റോഡിലെ തന്റെ വീടിന് സമീപമെത്തി ഒരു മാസത്തിനുള്ളില്‍ കൊല്ലുമെന്ന് ഭീഷണി ഉയര്‍ത്തി. പ്രദേശത്തെ കൗണ്‍സിലറും സംഘവുമാണ് സംഭവങ്ങള്‍ക്ക് പിറകിലെന്ന് ആരോപിച്ചു. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.  വ്യക്തിവൈരാഗ്യവും പ്രദേശത്തെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതുമാണ് വൈരാഗ്യത്തിന് കാരണമെന്ന് ജോര്‍ജ്ജ് വട്ടുകുളം പറഞ്ഞു. പോലീസില്‍ നിരവധി പരാതികള്‍ കൊടുത്തെങ്കിലും നടപടിയില്ലാത്തതിനാലാണ് ഭീഷണി തുടരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൈക്കിളില്‍ പോയ മകനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. ഭാര്യയ്ക്കും ജീവന് ഭീഷണിയുണ്ട്. കുറ്റുമുക്ക്‌നെട്ടിശ്ശേരി റോഡിലെ വളവില്‍ അപകടങ്ങള്‍ ഉണ്ടായപ്പോഴാണ് മലയാളവേദി പ്രവര്‍ത്തകര്‍ കൈവരികള്‍ സ്ഥാപിച്ചത്.  വധഭീഷണിയെക്കുറിച്ച് പോലീസ് കമ്മീഷണറോട് നേരിട്ട് സംസാരിക്കുമെന്നും ഡി.ജി.പി. യ്ക്കും ഐ.ജി. യ്ക്കും പരാതി നല്‍കുമെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ മലയാളവേദി ജനറല്‍ സെക്രട്ടറി സി.ജെ. വിന്‍സെന്റ്, വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ തയ്യൂര്‍, സി.ടി. ജോഫി പങ്കെടുത്തു.
Next Story

RELATED STORIES

Share it