Districts

തനിക്കെതിരേ ഗൂഢാലോചന: മാണി

കൊച്ചി: ബാര്‍ കോഴ വിഷയത്തില്‍ തനിക്കെതിരേ ഗൂഢാലോചനയുണ്ടെന്നും രാജിയുടെ കാര്യത്തില്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ്-എം പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കെ എം മാണി. തൃപ്പൂണിത്തുറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഇന്നു ചേരുന്ന പാര്‍ട്ടിയോഗത്തില്‍ ഹൈക്കോടതിവിധിയുടെ പരാമര്‍ശം അടക്കം എല്ലാ വിഷയവും സമഗ്രമായി ചര്‍ച്ച ചെയ്യുമെന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന നിലപാടിലാണല്ലോ എന്ന ചോദ്യത്തിന്, അതൊക്കെ വരട്ടെയെന്നും എന്തായാലും ഇന്നു ചേരുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നുമായിരുന്നു മാണിയുടെ മറുപടി.
Next Story

RELATED STORIES

Share it