തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
മാതൃകാ പെരുമാറ്റ ചട്ടം 11ന് പ്രാബല്യത്തില്‍ വന്നു. നാമനിര്‍ദേശ പത്രിക 22 വരെ സമര്‍പ്പിക്കാം.
സൂക്ഷ്മ പരിശോധന 24നു നടക്കും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 26 ആണ്. വോട്ടെടുപ്പ് ഒക്‌ടോബര്‍ 11നു രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ച് വരെ. വോട്ടെണ്ണല്‍ 12ന് രാവിലെ 10ന് നടക്കും.

Next Story

RELATED STORIES

Share it