തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ്പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തായി കൊല്ലം ജില്ലയിലെ കുലശേഖരവും ബ്ലോക്ക് പഞ്ചായത്തായി മലപ്പുറത്തെ കാളികാവും ജില്ലാ പഞ്ചായത്തായി എറണാകുളവും തിരഞ്ഞെടുക്കപ്പെട്ടതായി മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. ചെമ്പിലോട്, ളാലം, മലപ്പുറം എന്നിവ രണ്ടാം സ്ഥാനത്തിനും ശ്രീകൃഷ്ണപുരം, ഈരാറ്റുപേട്ട, കൊട്ടാരക്കര എന്നിവ മൂന്നാം സ്ഥാനത്തിനും അര്‍ഹമായി. ജില്ലാതലത്തില്‍ മാണിക്കല്‍, തുമ്പമണ്‍, എടത്വാ, കരൂര്‍, പാമ്പാക്കുട, പൂമംഗലം, പൊന്മുണ്ടം, കായണ്ണ, വൈത്തിരി, പെരിങ്ങോംവയക്കര, മടിക്കൈ പഞ്ചായത്തുകള്‍ ഒന്നാം സ്ഥാനവും മുത്തോലി, മണീട്, വടക്കേക്കാട്, അരിക്കുളം, കൊളച്ചേരി പഞ്ചായത്തുകള്‍ രണ്ടാം സ്ഥാനവും നേടി.
സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ജില്ല, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം പ്രത്യേക പദ്ധതി സഹായമായി 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപയും ജില്ലാതല ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 10 ലക്ഷം, 5 ലക്ഷം രൂപ ക്രമത്തിലും ലഭിക്കും.
പ്രത്യേക ധനസഹായം, സ്വരാജ് ട്രോഫി, പ്രശസ്തി പത്രം എന്നിവ ഈമാസം 19, 20 തിയ്യതികളില്‍ അങ്കമാലി കറുകുറ്റിയില്‍ നടക്കുന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ വേളയില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it