thiruvananthapuram local

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണം: ജില്ലാ കലക്ടര്‍

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തിയ്യതിക്കും, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച തിയ്യതിക്കും (രണ്ടു തിയ്യതികളും ഉള്‍പ്പെടെ) ഇടയ്ക്ക് സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ, സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ, തിരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കിയ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഓരോ സ്ഥാനാര്‍ഥിയും ഫലപ്രഖ്യാപന തിയ്യതി മുതല്‍ 30 ദിവസത്തിനകം അധികാരപ്പെടുത്തപ്പെട്ട ഉദേ്യാഗസ്ഥന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥനായ ജില്ലാ കലക്ടര്‍ക്ക് നിശ്ചിത ഫോറത്തിലാണ് (ഫോറം എന്‍ 30) സമര്‍പ്പിക്കിക്കേണ്ടത്. തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകളോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം. ഇവയുടെ ഒറിജിനല്‍ സ്ഥാനാര്‍ഥി തന്നെ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുകയും ചെയ്യണം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ (നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല) എന്നീ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ അവരുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്കുകള്‍ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ താഴെപറയുന്ന തിയ്യതികളില്‍ പ്രതേ്യക കൗണ്ടറുകള്‍ ഉണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഡിസംബര്‍ 2- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ഡിസംബര്‍ 3- തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഡിസംബര്‍ 4- നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികള്‍.
Next Story

RELATED STORIES

Share it