Districts

തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണത്തിന് താത്കാലിക സമിതി

തിരുവനന്തപുരം: ഇന്നു മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്നതുവരെ നഗരസഭകളായി ഉയര്‍ത്തിയിട്ടുള്ള നിലവിലെ ഗ്രാമപ്പഞ്ചായത്തുകളില്‍ ഭരണനിര്‍വഹണത്തിനായി ഭരണനിര്‍വഹണ കമ്മിറ്റിയെ നിയമിച്ച് ഉത്തരവായി.
ആന്തൂര്‍ പഞ്ചായത്തിന് ഈ ഉത്തരവ് ബാധകമല്ല. ഗ്രാമപ്പഞ്ചായത്തിലെ സെക്രട്ടറി, കൃഷി ഓഫിസര്‍ (ഇല്ലാത്ത പക്ഷം എന്‍ജിനീയര്‍), ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്നിവരാണ് ഭരണ നിര്‍വഹണസമിതി അംഗങ്ങള്‍. ഭൂരിപക്ഷം ഭരണസമിതിയുടെ കാലാവധി ഇന്നലെ (ഒക്ടോബര്‍ 31) അവസാനിച്ചതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെയുള്ള കാലയളവില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭരണ നിര്‍വഹണത്തിന് നിയമിക്കപ്പെട്ട ഭരണ നിര്‍വഹണ സമിതികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഭരണനിര്‍വഹണ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഈ സമിതികള്‍ക്ക് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുണ്ടായിരിക്കില്ല.
ബന്ധപ്പെട്ട പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ മറ്റു പതിവ് കാര്യക്രമങ്ങള്‍ സമിതിക്ക് നിര്‍വഹിക്കാം. ഒരു ഭരണനിര്‍വഹണ സമിതിയിലെ ഉദ്യോഗസ്ഥന് ഒന്നിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയൊ അധികാരാതിര്‍ത്തിയൊ ഉള്ള പക്ഷം ആ തദ്ദേശസ്ഥാപനങ്ങളിലും ഭരണനിര്‍വഹണസമിതികളില്‍ അംഗമായി പ്രവര്‍ത്തിക്കാം. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, യാത്രബത്ത എന്നിവയുടെ വിതരണം, വൈദ്യുതി, കുടിവെള്ളം, ഇന്ധനം, ടെലിഫോണ്‍, വാടക ബില്ലുകള്‍, പരസ്യത്തുക, മണല്‍ ഖനന ചെലവുകള്‍, നികുതികള്‍ എന്നിവ ഒടുക്കുക. കാലാവധി അവസാനിച്ച തദ്ദേശസ്വയംഭരണ സ്ഥാപനഭരണസമിതി അംഗങ്ങളുടെ ഹോണറേറിയം, സിറ്റിങ് ഫീസ്, യാത്രാബത്ത എന്നിവ നല്‍കുക. വായ്പയും പലിശയും തിരിച്ചടയ്ക്കുക, വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കരാര്‍ തുക നിശ്ചിത സമയമായിട്ടുണ്ടെങ്കില്‍ അടയ്ക്കുക. ജില്ലാ കലക്ടര്‍മാരുടെ വ്യക്തമായ നിര്‍ദ്ദേശമുള്ള പക്ഷം ഭൂമി ഏറ്റെടുത്തതിനുള്ള തുക വിതരണം ചെയ്യുക.
Next Story

RELATED STORIES

Share it