തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഇനി ഇരട്ടി വേതനം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതന വര്‍ധനവിന് മന്ത്രിസഭയുടെ അംഗീകാരം. അധ്യക്ഷ ന്‍മാരടക്കം എല്ലാ ജനപ്രതിനിധികള്‍ക്കും നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി വേതനം നല്‍കാനാണ് തീരുമാനം. അധ്യക്ഷന്‍മാരുടെ വേതനത്തില്‍ മന്ത്രിമാരുടെ ഏകോപന സമിതി ശുപാര്‍ശ ചെയ്ത മൂന്നിരട്ടി വര്‍ധന മന്ത്രിസഭ അംഗീകരിച്ചില്ല. പുതിയ വര്‍ധനവ് ഏപ്രിലില്‍ നിലവില്‍ വരും.
ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റുമാരുടെയും നഗരസഭാ മേയര്‍മാരുടെയും വേതനം 7,900ല്‍ നിന്ന് 30,000 ആക്കാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ വേതനം 6,600ല്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനുമാണ് സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റുമാരുടേതും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍മാരുടേതും 7,300ല്‍ നിന്ന് 22,000 ആക്കാനായിരുന്നു ശുപാര്‍ശ. മൂന്നിരട്ടിവരുന്ന ഈ വര്‍ധനയ്ക്ക് പകരം ഇരട്ടി വര്‍ധനവ് മതിയെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കാനുള്ള ശുപാര്‍ശ മന്ത്രിസഭ അതേപടി അംഗീകരിച്ചു. മറ്റ് ജനപ്രതിനിധികള്‍ക്ക് മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്ത തുക: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 12,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ 9,400, അംഗങ്ങള്‍ 8,800. ബ്ലോക്ക് പഞ്ചായത്ത്: വൈസ് പ്രസിഡന്റ് 10,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ ര്‍മാന്‍ 8,800, അംഗങ്ങള്‍ 7,600. ഗ്രാമപ്പഞ്ചായത്ത്: വൈസ് പ്രസിഡന്റ് 9,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ 8,200, അംഗങ്ങള്‍ 7,000. മുനിസിപ്പാലിറ്റി: വൈസ് ചെയര്‍മാന്‍ 10,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ 8,800, അംഗങ്ങള്‍ 7,600. കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ 12,000, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ 9,400, അംഗങ്ങള്‍ 8,200.
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനമുയര്‍ത്തണമെന്ന ആവശ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 1,000 രൂപ വീതം കൂട്ടി നല്‍കിയിരുന്നു. എന്നാല്‍, ഇത് തൃപ്തികരമല്ലെന്നായിരുന്നു ആക്ഷേപം.
അഞ്ചാം ധനകാര്യ കമ്മീഷനും വേതന വര്‍ധനവ് ശുപാര്‍ശ ചെയ്തിരുന്നു. ഇതേക്കുറിച്ച് പ ഠിക്കാന്‍ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ എസ് ദിവാകരന്‍ പിള്ള എന്നിവര്‍ അംഗങ്ങളായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപോര്‍ട്ട് പരിഗണിച്ചാണ് എം കെ മുനീര്‍ അധ്യക്ഷനായ മന്ത്രിമാരുടെ ഏകോപനസമിതി പുതിയ ശുപാര്‍ശ നല്‍കിയത്. ഇത് ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it