Flash News

തദ്ദേശ തിരഞ്ഞെടുപ്പ്; വിധിക്കായി കാതോര്‍ത്ത് കേരളം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടു മണിക്ക് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയത്. തിരുവനന്തപുരം 16, കൊല്ലം 16, പത്തനംതിട്ട 12, ആലപ്പുഴ 18, കോട്ടയം 17, ഇടുക്കി 10, എറണാകുളം 28, തൃശൂര്‍ 24, പാലക്കാട് 20, മലപ്പുറം 27, കോഴിക്കോട് 20, വയനാട് 7, കണ്ണൂര്‍ 20, കാസര്‍കോഡ് 9 എന്നിങ്ങനെയാണ്  വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം. ഉച്ചയോടുകൂടി മുഴുവന്‍ ഫലവും അറിയാനാവും.
ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ-സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിന് ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക. ഒരു ഗ്രാമപ്പഞ്ചായത്തിന്റെ കൗണ്ടിങ് ഹാളില്‍ എത്ര വോട്ടെണ്ണല്‍ മേശകള്‍ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാര്‍ഡുകളിലെ കണ്‍ട്രോള്‍ യൂനിറ്റുകളായിരിക്കും ആദ്യം സ്‌ട്രോങ്‌റൂമില്‍ നിന്ന് ഏറ്റുവാങ്ങി വോട്ടെണ്ണല്‍ നടത്തുക. മുനിസിപ്പാലിറ്റിയും കോര്‍പറേഷനും പ്രത്യേകമായി എണ്ണും. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
Next Story

RELATED STORIES

Share it