Flash News

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം വോട്ടെടുപ്പ്; പോളിങ് 50%

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ്. ആദ്യ അഞ്ചു മണിക്കൂറില്‍ 50 ശതമാനമാണ് പോളിങ്.  1,39,97,529 വോട്ടര്‍മാരാണ് ഏഴുജില്ലകളിലായുള്ളത്. ചിലയിടങ്ങളില്‍ മഴ പോളിങിനെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി. കാര്യപ്പെട്ട അക്രമസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ് 29,05,103. ഇതില്‍ 14,80,329 പേര്‍ സ്ത്രീകളും 14,24,774 പേര്‍ പുരുഷന്‍മാരുമാണ്.
Next Story

RELATED STORIES

Share it