Districts

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; പാതി കേരളം നാളെ ബൂത്തിലേക്ക്

തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ 1,39,97,529 വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഇതില്‍ കൂടുതലും സ്ത്രീ വോട്ടര്‍മാരാണ്- 86,08,540. പുരുഷ വോട്ടര്‍മാര്‍ 53,89,079 പേരാണ്. നാളെ രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് പോളിങ്. 7ന് രാവിലെ 8 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയിലാണ്- 29,05,103. ഇതില്‍ 14,80,329 പേര്‍ സ്ത്രീകളും 14,24,774 പേര്‍ പുരുഷന്‍മാരുമാണ്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളും സ്ഥാനാര്‍ഥികളുമുള്ളത് മലപ്പുറത്താണ്. ഇവിടെ മൊത്തം 2510 വാര്‍ഡുകളിലേക്ക് 8693 സ്ഥാനാര്‍ഥികളാണുള്ളത്. പുരുഷന്‍മാര്‍ 4541, സ്ത്രീകള്‍ 4152. ഏറ്റവും കുറവ് വാര്‍ഡുകളും സ്ഥാനാര്‍ഥികളും പത്തനംതിട്ടയിലാണ്. ഇവിടെ 1042 വാര്‍ഡുകളും 3814 സ്ഥാനാര്‍ഥികളുമുണ്ട്. 1,769 പുരുഷന്‍മാരും 2,045 വനിതകളും. ഏഴു ജില്ലകളില്‍ 19,328 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും.
പഞ്ചായത്ത് 16681, നഗരമേഖല 2647 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ വിന്യാസം. പത്തനംതിട്ട 1458, ആലപ്പുഴ 2252, കോട്ടയം 2331, എറണാകുളം 3104, തൃശൂര്‍ 3298, പാലക്കാട് 2974, മലപ്പുറം 3911 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം.
രണ്ടാംഘട്ടത്തില്‍ 146 കേന്ദ്രങ്ങളിലായാണ് പോളിങ് സാമഗ്രികളുടെ വിതരണം. രണ്ടാംഘട്ടത്തില്‍ പുതുതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളുണ്ട്. പന്തളം, ഹരിപ്പാട്, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നിവയാണിവ. ആദ്യഘട്ട വോട്ടെടുപ്പില്‍ അങ്ങിങ്ങുണ്ടായ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണമാണ് പോലിസ് ഒരുക്കിയത്.
Next Story

RELATED STORIES

Share it