palakkad local

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയ പരാജയം നിശ്ചയിക്കുക എസ്.ഡി.പി.ഐ.

പാലക്കാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലും  മല്‍സരിക്കാന്‍ ഒരുക്കങ്ങളെല്ലാം അന്തിമ ഘട്ടത്തിലാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ ജലീല്‍ അറിയിച്ചു. എസ്.ഡി.പി.ഐ. ലക്ഷ്യം വയ്ക്കുന്നത് ജയവും അതിനോടൊപ്പം ഇരുമുന്നണികളുടെയും ജയവും പരാജയവും തീരുമാനിക്കുന്നത് തങ്ങളാണെന്നതാണെ ന്നാണ്. കേരളം കണ്ടതില്‍ ഇത്രയും നെറികെട്ട ഭരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഇത് അവസാനിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. അതുപോലെ തന്നെ ശക്തമായ പ്രതിപക്ഷം ഇല്ലാത്തതും ജനങ്ങളെ ആകെ ആശയകുഴപ്പത്തിലെത്തിച്ചിരിക്കുകയാണ്-ജലീല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മറുവശത്ത് ഫാഷിസം എല്ലാ ശക്തിയും ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിനെതിരെയാണ് എസ്.ഡി.പി.ഐ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് വോട്ട് ചോദിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. ഈ വരുന്ന തിരഞ്ഞെടുപ്പ് എസ്.ഡി.പി ഐക്ക് ഒരു നാഴികകല്ലായി മാറുമെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ ജലീല്‍ സൂചിപ്പിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സൈതലവി, വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, മജീദ് ഷൊര്‍ണ്ണൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it