Flash News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:യുഡിഎഫും എല്‍ഡിഎഫും എട്ട് സീറ്റ് നേടി, ബിജെപിക്ക് ഒരു സീറ്റ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്:യുഡിഎഫും എല്‍ഡിഎഫും എട്ട് സീറ്റ് നേടി, ബിജെപിക്ക് ഒരു സീറ്റ്
X
കൊല്ലം:തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും എട്ടു സീറ്റുകള്‍ വീതം നേടി. ഒരു സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. തിരുവനന്തപുരത്തെ നൂലിയോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ആര്‍.അജിത കുമാരി 110 വോട്ടിന് വിജയിച്ചു. സിപിഎമ്മില്‍ നിന്നാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. കൊല്ലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ അണ്ടൂര്‍ വാര്‍ഡ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് ബി യുടെ പി വി രമാമണിയമ്മ 118 വോട്ടിന് ജയിച്ചു.



പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്. 1138 വോട്ടാണ് ആകെ പോള്‍ ചെയ്ത്. അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക്
അഞ്ച് വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 31 വോട്ടും ലഭിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് 585 വോട്ടായിരുന്നു ലഭിച്ചത്.യുഡിഎഫിനു 532 വോട്ടും ബിജെപിക്ക് ആറു വോട്ടും. കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പൂക്കോത്ത് സിറാജ് രാജിവെച്ച് ലീഗില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
മലപ്പുറം തവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ 467 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് സ്വന്തന്ത്രന്‍ പി. പി. അബ്ദുള്‍ നാസര്‍ വിജയിച്ചു. വെട്ടം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 61 വോട്ടിന് യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍ദാസ് വിജയിച്ചു.
പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടിജോ തോമസ് ജയിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്രമല യു.ഡി.എഫ് നിലനിര്‍ത്തി.
കൊല്ലം നെടുമ്പന പഞ്ചായത്തിലെ പുലിയില വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. സ്ഥാനാര്‍ഥി ആര്‍ റിനു 188 വോട്ടിന് വിജയിച്ചു.
തിരൂര്‍ വെട്ടം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍ദാസ്  61 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
Next Story

RELATED STORIES

Share it