Flash News

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എട്ടിടത്ത് എല്‍ഡിഎഫ്, യുഡിഎഫിന് നാല്



തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 12 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ് 8ഉം യുഡിഎഫ് 4ഉം വാര്‍ഡില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. എല്‍ഡിഎഫ് വിജയിച്ച ജില്ല, വാര്‍ഡ്, സ്ഥാനാര്‍ഥി, ഭൂരിപക്ഷം എന്ന ക്രമത്തില്‍: പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത്- കിഴക്കക്കര- ജേക്കബ് തോമസ് (കൊച്ചുമോന്‍)- 86, ആലപ്പുഴ- എഴുപുന്ന ഗ്രാമപ്പഞ്ചായത്ത്- കുമാരപുരം- സീതമ്മ (സീത ടീച്ചര്‍)- 34, തൃശൂര്‍- വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത്- നടുവിക്കര വെസ്റ്റ്- അനില്‍ ലാല്‍ (കൊച്ചു)- 130, ഫറോക്ക് മുനിസിപ്പാലിറ്റി- ഇരിയംപാടം- അഫ്‌സല്‍ കെ എം- 82, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്- വെങ്ങളം- നാരായണി- 1251, കണ്ണൂര്‍- പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- കണ്ടങ്കാളി നോര്‍ത്ത്- പ്രസീത പി കെ- 365, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- ഉരുവച്ചാല്‍- എ കെ സുരേഷ് കുമാര്‍- 124, കണ്ണൂര്‍- പായം ഗ്രാമപ്പഞ്ചായത്ത്- മട്ടിണി- പി എന്‍ സുരേഷ്- 268.യുഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍: പത്തനംതിട്ട മുനിസിപ്പാലിറ്റി- കുമ്പഴ വെസ്റ്റ്- ആമിനാ ഹൈദരലി- 101, മലപ്പുറം- ആലങ്കോട് ഗ്രാമപ്പഞ്ചായത്ത്- ചിയാന്നൂര്‍- നഫീസാബി- 492, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്- ചെങ്ങാനി- ആബിദാ അബ്ദുര്‍റഹ്മാന്‍- 126, കോഴിക്കോട്- ചെക്യാട് ഗ്രാമപ്പഞ്ചായത്ത്- പാറക്കടവ്- പി കെ അനീഫ- 529. പത്തനംതിട്ടയിലെ കിഴക്കക്കര, കണ്ണൂരിലെ മട്ടിണി എന്നീ വാര്‍ഡുകള്‍ യുഡിഎഫിന് നഷ്ടമായി.
Next Story

RELATED STORIES

Share it