തദ്ദേശീയ പരിശീലന വിമാനം എച്ച്ടിടി-40 കന്നിയാത്ര നടത്തി

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പരിശീലന വിമാനമായ ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്‌നര്‍- 40 (എച്ച്ടിടി-40) കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ സാന്നിധ്യത്തില്‍ കന്നിയാത്ര നടത്തി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡ് ആണ് ഇരട്ട സീറ്റുകളുള്ള വിമാനത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ സി സുബ്രഹ്മണ്യവും വേണുഗോപാലും നിയന്ത്രിച്ചു. വിമാനം 15 മിനിറ്റോളം പറന്നു. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളിലെ ഫഌയിങ് കാഡറ്റുകള്‍ക്കുള്ള പ്രാഥമിക പരിശീലനത്തിന് ഉതകുംവിധമാണ് വിമാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യോമസേന 70 എച്ച്ടിടി-40 വിമാനങ്ങള്‍ സ്വായത്തമാക്കുമെന്നാണു കരുതുന്നത്.
2013ലാണ് വിമാനത്തിന്റെ വിശദമായ രൂപരേഖ സമര്‍പ്പിച്ചത്. ആഭ്യന്തര ഫണ്ട് ഉപയോഗിച്ച് 2015 മെയില്‍ പദ്ധതി പൂര്‍ത്തിയാക്കി. എന്നാല്‍, കന്നിപ്പറക്കലിന് ഒരു വര്‍ഷം വേണ്ടിവന്നു. യുപിഎ ഭരണകാലയളവില്‍ പൂര്‍ണമായും നിലച്ച പദ്ധതിക്ക് പരീക്കര്‍ ആഭ്യന്തരമന്ത്രിയായതോടെയാണ് ജീവന്‍വച്ചത്.
Next Story

RELATED STORIES

Share it