തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു

തിരുവനന്തപുരം: വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ രാജി അല്ലെങ്കില്‍ മരണം മൂലമുണ്ടായിട്ടുള്ള ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം നിശ്ചയിച്ചു.
ഇതനുസരിച്ച് ഈ മാസം 23ന് വോട്ടര്‍പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും.പട്ടികയില്‍ ആക്ഷേപമോ ജൂണ്‍ 7 വരെ അവകാശമോ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം. ഇതിന്മേല്‍ ജൂണ്‍ 16ന് തീര്‍പ്പ് കല്‍പ്പിക്കുന്നതും 18ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുമായിരിക്കും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ വിശദാംശങ്ങള്‍: (ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) തിരുവനന്തപുരം-വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-അക്കരവിള, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത്-തോട്ടമുക്ക്, തിരുവനന്തപുരം നഗരസഭ-പാപ്പനംകോട്. ആലപ്പുഴ-പാലമേല്‍ ഗ്രാമപ്പഞ്ചായത്ത്-ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റി-സിവില്‍ സ്റ്റേഷന്‍.
കോട്ടയം-മാടപ്പള്ളി ഗ്രാമപ്പഞ്ചായത്ത്-കണിച്ചുകുളം, മണര്‍ക്കാട് ഗ്രാമപ്പഞ്ചായത്ത്-പറമ്പുകര.
ഇടുക്കി-കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്ത്-മുളംകുന്ന്. എറണാകുളം-തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി-ചക്കംകുളങ്ങര. തൃശൂര്‍-ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത്-പത്താഴക്കാട്. പാലക്കാട്-ഒറ്റപാലം മുനിസിപ്പാലിറ്റി-കണ്ണിയംപുറം വായനശാല. മലപ്പുറം-ഊരകം ഗ്രാമപ്പഞ്ചായത്ത്-ഒകെഎം വാര്‍ഡ്.
കോഴിക്കോട്-ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്-ഓമശ്ശേരി കിഴക്ക്. കണ്ണൂര്‍-കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്ത്-അഞ്ചാം പീടിക. കാസര്‍കോട്-കാസര്‍കോട് ജില്ലാ പഞ്ചായത്ത്-ചെമ്പനാട് 1,2,19,20,21,22,23 വാര്‍ഡുകള്‍, ഉദുക 1-21 വാര്‍ഡുകള്‍, പള്ളിക്കര 1,2,16,17,18,19,21,22 വാര്‍ഡുകള്‍.
Next Story

RELATED STORIES

Share it