ernakulam local

തദ്ദേശഭരണസ്ഥാപന അധ്യക്ഷ തിരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശമായി

കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരേയും ഉപാധ്യക്ഷന്മാരേയും തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വരണാധികാരി അതത് പഞ്ചായത്തുകളിലെ വരണാധികാരികളാണ്.
മുനിസിപ്പല്‍ കോര്‍പറേഷനില്‍ ജില്ല കലക്ടറാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന്റെ വരണാധികാരി.
ത്യപ്പൂണിത്തുറ നഗരസഭയില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, പിഡബ്ലിയൂഡി, റോഡ്‌സ് ഡിവിഷന്‍, മൂവാറ്റുപുഴയില്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍, മൂവാറ്റുപുഴ, കോതമംഗലത്ത് ജില്ല വിദ്യാഭ്യാസ ഓഫിസര്‍, കോതമംഗലം, പെരുമ്പാവൂരില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍, എറണാകുളം, ആലുവയില്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ആലുവ, കളമശ്ശേരിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, എറണാകുളം, നോര്‍ത്ത് പറവൂരില്‍ ഡിസ്ട്രിക്ട് സപ്ലൈ ഓഫിസര്‍, എറണാകുളം, അങ്കമാലിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഡയറി ഡെവലപ്പ്‌മെന്റ്, എറണാകുളം, ഏലൂരില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ (ജനറല്‍), ലീഗല്‍ മെട്രോളജി, എറണാകുളം, ത്യക്കാക്കരയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ), കലക്ടറേറ്റ്, എറണാകുളം, മരട് നഗരസഭയില്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ എറണാകുളം എന്നിവരാണ് വരണാധികാരികള്‍.
Next Story

RELATED STORIES

Share it