Districts

തദ്ദേശപോരിന് 5912 സ്വതന്ത്രര്‍: കഴിഞ്ഞതവണ ജയിച്ചത് 1612 പേര്‍

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയല്ലാതെ ജനസമ്മതി കൊണ്ടു മാത്രം 1612 സ്വതന്ത്രരാണ് വിജയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ വിജയിച്ച സ്വതന്ത്രരുടെ എണ്ണം 4383. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പഞ്ചായത്തുകളില്‍ ഭാഗ്യം പരീക്ഷിക്കുന്നത് 5912 പേരാണ്.
കഴിഞ്ഞ തവണ 16 പഞ്ചായത്തുകളില്‍ ഭരണം നിശ്ചയിച്ചത് സ്വതന്ത്രരാണ്. ആറു സ്വതന്ത്രര്‍ പ്രസിഡന്റ് സ്ഥാനം നേടി. ഇത്തവണ 52 പഞ്ചായത്തുകളിലെയെങ്കിലും ഭരണത്തെ സ്വാധീനിക്കാന്‍ സ്വതന്ത്രര്‍ക്ക് കഴിയുമെന്നാണ് സൂചന. 2005ലെ തിരഞ്ഞെടുപ്പില്‍ 288 സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
ഇരു മുന്നണികളോടും ഏറ്റു മുട്ടിയാണ് സ്വതന്ത്രര്‍ വിജയം നേടുന്നതെന്നതിനാല്‍ അവരുടെ വിജയത്തിന് തിളക്കമേറെയാണ്. നാട്ടുകാര്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഇവരുടെ വിജയ രഹസ്യം. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പല സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കാന്‍ സ്വതന്ത്രര്‍ക്ക് സാധിക്കും. 2010ലെ തിരഞ്ഞെടുപ്പില്‍ 2000 ലേറെ സീറ്റുകളില്‍ വിജയ പരാജയങ്ങള്‍ നിര്‍ണയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്നു.
സീറ്റുകള്‍ തുല്യം വന്നാല്‍ പ്രസിഡന്റ് സ്ഥാനം നല്‍കിവരെ ഭരണം പിടിക്കാന്‍ ഇവരെ മുന്‍നിര പാര്‍ട്ടികള്‍ ആശ്രയിക്കാറുണ്ട്. ഇത്തവണ എത്ര സ്വതന്ത്രര്‍ വിജയിക്കുമെന്നേ ഇനി അറിയാനുള്ളു.
Next Story

RELATED STORIES

Share it