Flash News

തത്സമയ ഗതാഗത വിവരങ്ങള്‍ റേഡിയോയിലൂടെ ലഭ്യമാക്കും

തത്സമയ ഗതാഗത വിവരങ്ങള്‍ റേഡിയോയിലൂടെ ലഭ്യമാക്കും
X
RADIO
ന്യൂഡല്‍ഹി :ദേശീയപാതയിലൂടെയുള്ള യാത്ര നീക്കങ്ങള്‍ സംബന്ധിച്ച വിവിരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി റേഡിയോ ചാനല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഗതാഗത സുരക്ഷയെക്കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതിനാണ് മുന്‍തൂക്കം നല്‍കുക.
ഡല്‍ഹി മുതല്‍ ജയ്പൂര്‍ വരെയുള്ള ദേശീയ പാത എട്ടില്‍ മൂന്ന് ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, ആള്‍വാര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലെ ആകാശവാണി സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി തത്സമയ ഗതാഗത വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യും. ഒരു ദിവസം ഗതാഗത സംബന്ധിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 22 ബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യുക. ഇതിനായി 3 മാസത്തേയ്ക്ക് ആകാശവാണിയുമായി കരാര്‍ ഒപ്പുവെയ്ച്ചിട്ടുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it