palakkad local

തത്തമംഗലം- നാട്ടുകല്‍ ദേശീയപാതാ പുനര്‍നിര്‍മാണം പൂര്‍ത്തിയായി

പാലക്കാട്: തത്തമംഗലം- നാട്ടുകല്‍ ദേശീയപാത 25.5 കോടി ചെലവഴിച്ച് പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം മെയ് മാസത്തില്‍ നടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഈ റോഡടക്കം 60.48 കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ 12 റോഡുകള്‍ നവീകരിച്ചത്.
തത്തമംഗലം- നാട്ടുകല്‍ ദേശീയപാത കൂടാതെ  പൊതുമരാമത്ത് വകുപ്പ് ചിറ്റൂര്‍ മണ്ഡലത്തില്‍ പള്ളിമുക്ക്- കല്യാണപേട്ട- ആലംകടവ് റോഡ്, നല്ലേപ്പിള്ളി- അഞ്ചാം മൈല്‍ റോഡും പുതുക്കി നിര്‍മിച്ചു. മലമ്പുഴ മണ്ഡലത്തില്‍ പുത്തൂര്‍ -കൊട്ടേക്കാട് റോഡ്, എഴക്കാട്- വേലിക്കാട് റോഡ്, മുട്ടിക്കുളങ്ങര- കല്ലംപറമ്പ്- ധോണി റോഡുകളാണ് നവീകരിച്ചത്.
ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡ്, കടമ്പഴിപ്പുറം- വേങ്ങശ്ശേരി റോഡ് എന്നീ റോഡുകള്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ പുനര്‍നിര്‍മിച്ചു. പട്ടാമ്പി മണ്ഡലത്തില്‍ വല്ലപ്പുഴ- മുളയന്‍ കാവ് റോഡും  ഷൊര്‍ണൂര്‍ മണ്ഡലത്തില്‍—  കാറല്‍മണ്ണ- ചെര്‍പ്പുളശേരി റോഡുമാണ് പുതുക്കി പണിത്തത്.
തൃത്താല മണ്ഡലത്തില്‍ കൂറ്റനാട്- ത്യത്താല റോഡും  തരൂര്‍ മണ്ഡലത്തില്‍ വടക്കഞ്ചേരി- ഡയാറ- ശ്രീരാമ റോഡിന്റെയും പണി പൂര്‍ത്തികരിച്ചു.
Next Story

RELATED STORIES

Share it