'തണുപ്പന്‍' എംഎല്‍എമാര്‍ക്ക് സീറ്റില്ല

ഗാന്ധിനഗര്‍: പ്രതിപക്ഷമെന്ന നിലയില്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പു നല്‍കി. അടുത്ത വര്‍ഷമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മകള്‍ അനര്‍ പട്ടേലുമായി ബന്ധമുള്ള കമ്പനിക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്താന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും തണുപ്പന്‍ പ്രതികരണമായിരുന്നു. ഇതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. അനര്‍ പട്ടേല്‍ പ്രശ്‌നം സജീവമാക്കി നിര്‍ത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. വിഷയം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച് ബഹളംവച്ച 55 കോണ്‍ഗ്രസ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപടിക്രമങ്ങള്‍ ലംഘിച്ച് 250 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് അനര്‍ പട്ടേലിന്റെ സ്ഥാപനത്തിന് ബിജെപി സര്‍ക്കാര്‍ നല്‍കിയത്. നാലു മാസം മുമ്പ് ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ അപ്രതീക്ഷിത ജയം കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it