Gulf

തണല്‍ ഉള്ളിയേരിക്ക് ദമ്മാം ഘടകം രൂപീകരിച്ചു

തണല്‍ ഉള്ളിയേരിക്ക് ദമ്മാം ഘടകം രൂപീകരിച്ചു
X


ദമ്മാം: തണല്‍ ഉള്ളിയേരി ഡയാലിസിസ് കേന്ദ്രത്തിന് ദമ്മാം ചാപ്റ്റര്‍ രൂപീകരിച്ചു. നവാസ് പാലക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഉള്ളിയേരി, നടുവണ്ണൂര്‍, അത്തോളി, ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട്, നന്മിണ്ട ചീക്കിലോട് പഞ്ചായത്തുകളിലെ നര്‍ധനരായ വൃക്കരോഗികള്‍ക്ക് ഏറെ ആശ്വാസമായിരിക്കും ഉള്ളിയേരിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഡയാലിസിസ് സെന്ററെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. നിലവില്‍ പത്ത് ഡയാലിസിസ് സെന്ററുകളിലായി 150 മെഷിനുകളാണ് തണലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 650ലധികം രോഗികള്‍ക്ക് ഇതിന്റെ സേവനം ലഭ്യമാണ്. ഉള്ളിയേരിയിലുള്‍പ്പെടെ പുതുതായി 14 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനാണ് തണല്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 11 അംഗ പ്രവര്‍ത്തക സമിതിയില്‍ നിന്നും അന്‍വര്‍ നജീബ് (പ്രസിഡന്റ്), അമീന്‍ പാലക്കല്‍, ഹാരിസ് മെമ്പൊയില്‍ (വൈസ് പ്രസി.), റബീഷ് ബാലന്‍ (ജ. സെക്രട്ടറി), ഹസനുല്‍ ബന്ന, സബീഷ് (ജോ. സെക്രട്ടറി, നവാസ് പാലക്കല്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it