തണല്‍മരത്തിന്റെ കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്കു ഭീഷണിയാവുന്നു
BY fousiya sidheek13 Jun 2017 6:52 AM GMT
fousiya sidheek13 Jun 2017 6:52 AM GMT
വൈക്കം: തണല്‍മരത്തിന്റെ കൊമ്പുകള്‍ ആശുപത്രി കെട്ടിടങ്ങള്‍ക്കു ഭീഷണിയാവുന്നു. താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ വേമ്പനാട്ട് കായലിനോടു ചേര്‍ന്നു വളര്ന്നുനില്ക്കുന്ന കൂറ്റന്മരങ്ങള്ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മരത്തിന്റെ അടിഭാഗത്ത് മണ്ണുമാറി ചുവടുകള്‍ വേരുകളുടെ ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. ആശുപത്രി മോര്‍ച്ചറിയുടെ സമീപത്തു നിന്ന് പഴക്കം ചെന്ന മരച്ചില്ലകള്‍ കാറ്റിലും മഴയിലും ഒടിഞ്ഞുവീണാല്‍ മോര്‍ച്ചറി തകരുമെന്ന അവസ്ഥയിലാണ്. മറ്റ് വാര്‍ഡുകളുടെയും ഗതി ഇതുതന്നെ. നദീതീര സംരക്ഷണ നിയമം പാലിക്കാതെ നിര്‍മിച്ച ആശുപത്രി കോമ്പൗണ്ടിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഈ മരച്ചില്ലകള്‍ ഭീഷണിയാണ്. മോര്‍ച്ചറി കെട്ടിടത്തിന്റെ മുകളില്‍ ഒരു ചെറിയ കമ്പു വീണാല്‍ പോലും തകരാവുന്ന നിലയിലാണ്. എംപി ഫണ്ട് അനുവദിച്ചെങ്കിലും പുനര്‍നിര്‍മിക്കാന്‍ പറ്റാത്ത നിയമ വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ് മോര്‍ച്ചറി. രാത്രികാലങ്ങളില്‍ വാര്‍ഡിലുള്ളവര്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മരച്ചില്ലകള്‍ വളര്‍ന്നു പന്തലിച്ച് ഈ ഭാഗമാകെ ഇരുട്ടിലാണ്. അത്യാവശ്യത്തിനു പോലും വെളിച്ചമില്ലാത്ത അവസ്ഥയാണ്. ആശുപത്രിയോടു ചേര്‍ന്ന് കായല്‍ തീരം മുഴുവന്‍ കാടും പുല്ലുകളും വളര്‍ന്നുനില്‍ക്കുകയാണ്. ഈ ഭാഗത്ത് രാത്രി കാലങ്ങളില്‍ ഇഴജന്തുക്കളെ പേടിച്ച് രോഗികള്‍ ആരുംതന്നെ പുറത്തിറങ്ങാറില്ല. മരച്ചില്ലകള്‍ വീണു കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടി മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT