kannur local

തട്ടുകട ഭക്ഷണത്തിന്റെ ഗുണനിലവാരം; ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി

കണ്ണൂര്‍: വിഷലിപ്തവും മായം ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കളില്‍നിന്ന് മോചനമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ഓപറേഷന്‍ രുചി പരിശോധന തട്ടുകടകളിലേക്കും ഉന്തുവണ്ടികളിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ തട്ടുകട-ഉന്തുവണ്ടി നടത്തിപ്പുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പ്രധാനമായും ശുദ്ധജലം, മാലിന്യ നിര്‍മാര്‍ജനം എന്നിവയില്‍ ഊന്നിയാണ് ബോധവല്‍ക്കരണം. ഇതിനുശേഷം പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതി.
2014 നവംബര്‍ 2015 ഫെബ്രുവരി വരെയുള്ള കാലയളവില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ കണക്കുപ്രകാരം 11,033 തട്ടുകടകളാണു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 716ഉം കാസര്‍കോട്ട് 546ഉം തട്ടുകടകളുണ്ട്. വൃത്തിഹീനമായി ഭക്ഷണം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും ഉന്തുവണ്ടികളും ഇക്കൂട്ടത്തിലുണ്ട്.
പാതയോരങ്ങളില്‍ അഴുക്കുചാലുകളുടെയും ഓടകളുടെയും സമീപത്തുവച്ചാണ് ഭക്ഷണം പാകംചെയ്യലും വില്‍പ്പനയും.
വിലക്കുറവ് കൊണ്ടും രുചിയിലെ ആകര്‍ഷണം മൂലവും വലിയ രീതിയിലാണ് ആളുകള്‍ ഇത്തരം കടകളിലെത്തുന്നത്.
Next Story

RELATED STORIES

Share it