തട്ടിപ്പ് കേസ് പ്രതിയുമൊത്ത് മഹാരാഷ്ട്ര മന്ത്രി വേദി പങ്കിട്ടു

പൂനെ: ചെലവു കുറഞ്ഞ വീടു നല്‍കാമെന്നു പത്രപരസ്യം നല്‍കി ജനങ്ങളെ വഞ്ചിച്ച കേസിലെ പ്രതിയായ കെട്ടിട നിര്‍മാതാവുമൊത്ത് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബപത് വേദി പങ്കിട്ടു. സച്ചിന്‍ അഗര്‍വാളാണ് മന്ത്രിയോടൊത്ത് വേദി പങ്കിട്ടത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ സഹിതമാണ് അഗര്‍വാളുടെ കമ്പനി പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
സര്‍ക്കാരിന്റെ ഭവനപദ്ധതിയാണിതെന്നും സൂചിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് അന്ന് ഗിരീഷ് ബപത് പറഞ്ഞിരുന്നു. പ്രതിയെ പിടികൂടുന്നതിനായി പോലിസ് വേദിയിലെത്തിയതോടെ അയാള്‍ സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന (എംഎന്‍എസ്) ആവശ്യപ്പെട്ടു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അഗര്‍വാളുടെ ഭവനപദ്ധതിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it