thrissur local

തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി വ്യാജ പരാതി; പ്രതികളെ തിരഞ്ഞ് പോലിസ് കുഴങ്ങി



മുളങ്കുന്നത്തുകാവ്: തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലിസ് സ്‌റ്റേഷനിലെത്തി വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടി പോലിസിനെ വട്ടംകറക്കി. ആശുപത്രിയില്‍ നിന്ന് ഫോണ്‍ റിചാര്‍ജ് ചെയ്യാനായി പോയ പെണ്‍കുട്ടിയാണ് വ്യാജ പരാതി നല്‍കിയത്. പോലിസ് എത്തി അന്വേഷണം നടത്തുന്നതിനിടയില്‍ സംഭവം വ്യാജമാണെന്ന് പോലിസിന് ബോധ്യമായി. തെറ്റായ വിവരം നല്‍കിയ പെണ്‍കുട്ടിയെ വനിതാപോലിസ് ശാസിച്ച് വിട്ടയച്ചു. ബുധനാഴ്ച വൈകീട്ട് ആറരമണിയോടെയാണ് തൃശൂര്‍ വനിതാപോലിസ് സ്‌റ്റേഷനില്‍ ഒരു പെണ്‍കുട്ടിയെത്തി തന്നെ മുളങ്കുന്ന്ത്തുകാവ് മെഡിക്കല്‍കോളജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു സംഘം തട്ടികൊണ്ടുപോയതായി അറിയിച്ചത്. ഉടനെ തന്നെ പോലിസ് കണ്‍ട്രോള്‍ റൂമിലേക്കും മെഡിക്കല്‍കോളജ് പോലിസ് സ്‌റ്റേഷനിലേക്കും വിവരമറിയിക്കുകയും ചെയ്തു. അഛന്റെ അമ്മകാര്‍ത്ത്യായനി ആശുപത്രിയില്‍ കിടക്കുന്നുണ്ടെന്നും പരിചരിക്കാനായി കൂടെ നില്‍ക്കുകയാണെന്നും അറിയിച്ചു. പോലിസ് മെഡിക്കല്‍കോളജ് പരിസരവും ചുറ്റുപാടും അരിച്ചുപെറുക്കി. ആരെയും കണ്ടെത്താനായില്ല. രണ്ട് ദിവസം മുന്‍പ് അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ മറ്റൊരു പെണ്‍കുട്ടിയെയും കാണാതായതായി അമ്മ മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കിയിരുന്നു. വേറെയും ഒരു സംഭവം കൂടെയായപ്പോള്‍ പോലിസ് ചൂടൊടെ അന്വോഷണം ആരംഭിച്ചിരുന്നു.ഗുരുവായൂര്‍ എസിപിയും പേരാമംഗലം സിഐയും ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്ന അമ്മൂമ്മയോട് വിവരം തിരക്കുകയും അവര്‍ ഫോണ്‍ചാര്‍ജ് ചെയ്യാനായി പുറത്തേക്ക് പോയതാണെന്നും അറിയിച്ചു. ആരും തട്ടികൊണ്ടുപോയിട്ടില്ലെന്ന പോലിസിന് ബോധ്യമായപ്പോള്‍ മണലിത്തറ സ്വദേശിനിയായ പെണ്‍കുട്ടിയെ പോലിസ് ശാസിച്ച് വിട്ടയക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it