തട്ടിക്കൊണ്ടുപോവല്‍ വിഫലമാക്കി വ്യാപാരിയും മകനും
BY Sumeera SMR4 Jan 2016 3:27 AM GMT
Sumeera SMR4 Jan 2016 3:27 AM GMT
മഥുര: വ്യാപാരിയെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം വിഫലമാക്കി. വ്യാപാരിയും 12കാരനായ മകനും ചേര്‍ാണ് തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം വിഫലമാക്കിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. ബറേലി സ്വദേശിയായ വ്യാപാരി ദീപക് ഗുപ്തയും കുടുംബവും രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ അവരുടെ കാര്‍ നാലംഗസംഘം തടഞ്ഞു. ഡ്രൈവറെ പുറത്തിറക്കി അവര്‍ മറ്റൊരു കാറില്‍ കയറ്റി അക്രമികളിലൊരാള്‍ വാഹനത്തിന്റെ നിയന്ത്രണമേറ്റെടുത്തു. കാര്‍ കുറേ ദൂരം പോയപ്പോള്‍ പോലിസ് പട്രോള്‍ പാര്‍ട്ടിയെ കണ്ട ദീപക് ഗുപ്ത പെട്ടെന്ന് കാറിന്റെ സ്വിച്ച് ഓഫാക്കുകയായിരുന്നു. ഈ സമയം കാറിന്റെ പിന്‍വശത്തിരുന്ന മകന് പോലിസുകാരുടെ അടുത്തേക്കോടി. ഇതിനിടെ അക്രമികളിലൊരാളായ തൗഫീഖിനെ പോലിസ് പിടികൂടി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. 40,000 രൂപയും നാലു മോതിരവും നാലു മൊബൈല്‍ ഫോണുകളും അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT