തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു

ഗുഡ്ഗാവ്: ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ കോളജിനടുത്തുനിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. പെണ്‍കുട്ടി സുരക്ഷിതയാണെന്നു പോലിസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലിസ് കമ്മീഷണര്‍ നവ്ദീപ്‌സിങ് വിക്ര് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡിഎസ്ഡി കോളജിനടുത്തുവച്ച് രാവിലെ 9.45നാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത വെള്ള മാരുതി സ്വിഫ്റ്റ് കാറില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
Next Story

RELATED STORIES

Share it