തടിയന്റവിട നസീറിന്റെ ദൂതനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
BY swapna en17 Nov 2015 4:33 AM GMT
swapna en17 Nov 2015 4:33 AM GMT
കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറിന്റെ ദൂതനായി പ്രവര്‍ത്തിച്ചതിനു പോലിസ് അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പുത്തിരി വീട്ടില്‍ അബ്ദുല്ലയെന്ന പി എ ഷഹനാസിനെ(22) എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിജു ശെയ്ഖ് പോലിസ് കസ്റ്റഡിയില്‍ വിട്ടു. അന്യസംസ്ഥാനങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പു നടത്തുന്നതിനായിട്ടാണ് ഷഹനാസിനെ 24 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എസ് ടി സുരേഷ്കുമാര്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. 2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്ഫോടനപരമ്പരകളില്‍ കുറ്റവാളികളായി ജയിലില്‍ കഴിയുന്ന നിരോധിത സംഘടനയായ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുള്ള തടിയന്റവിട നസീര്‍, മറ്റു പ്രതികള്‍ എന്നിവരുടെ എഴുത്തിലൂടെയും ഇ-മെയിലിലൂടെയുമുള്ള സന്ദേശങ്ങള്‍, മൊബൈല്‍ഫോണ്‍, സിംകാര്‍ഡ് എന്നിവയിലുള്ള രഹസ്യവിവരങ്ങള്‍ എത്തിക്കേണ്ട സ്ഥലങ്ങളില്‍ ഷഹനാസ് എത്തിച്ചെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT