തടിയന്റവിട നസീറിന്റെ ദൂതന്‍ റിമാന്‍ഡില്‍

കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സന്ദേശവാഹകന്‍ പെരുമ്പാവൂര്‍ അല്ലപ്ര പുത്തരി വീട്ടില്‍ പി എ ഷഹനാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലിസ് അടുത്തദിവസം അപേക്ഷ നല്‍കും. കഴിഞ്ഞദിവസം അറസ്റ്റിലായ ഷഹനാസിനെ പോലിസ് ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി.
വീട്ടില്‍ നിന്നു കൈവിലങ്ങ് തുറക്കാനുപയോഗിക്കുന്ന താക്കോലും രണ്ട് ഫോണുകളും രണ്ട് സിംകാര്‍ഡുകളും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. നസീറിനു വേണ്ടി ഷഹനാസ് നടത്തിയ ഇടപെടലുകളെക്കുറിച്ചഅന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറുമെന്നാണു വിവരം. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഷഹനാസിനെ രണ്ടുവട്ടം ചോദ്യംചെയ്തു. ഷഹനാസിന്റെ അറസ്റ്റ് വിവരമറിഞ്ഞു കര്‍ണാടക പോലിസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
വിലങ്ങഴിക്കാനുള്ള താക്കോല്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നു സംശയിച്ചിരുന്നെങ്കിലും താക്കോല്‍ യഥാര്‍ഥമാണെന്നു പരിശോധനയില്‍ കണ്ടെത്തിയതായി പോലിസ് പറഞ്ഞു. കര്‍ണാടക പോലിസിന്റെ സഹായമില്ലാതെ താക്കോല്‍ കിട്ടാനിടയില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
നസീറിനെ വിചാരണയ്ക്കു കൊണ്ടുപോവുന്ന വിവരങ്ങളും ബംഗളൂരു സ്‌ഫോടനക്കേസിലെ സാക്ഷികളുടെ വിവരങ്ങളും കര്‍ണാടക പോലിസില്‍ നിന്നുതന്നെ ഷഹനാസിന് ചോര്‍ത്തിനല്‍കിയിട്ടുണ്ടാവാമെന്നാണ് പോലിസ് സംശയിക്കുന്നത്. പിടിച്ചെടുത്തുവെന്നു പറയുന്ന കത്തുകളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാനായിക്കുളം കേസ് പ്രതി നിസാമുദ്ദീന്റെ പറവൂര്‍ മന്നത്തെ വീട്ടിലും പോലിസ് പരിശോധന നടത്തി.
Next Story

RELATED STORIES

Share it