തടസ്സപ്പെടുത്തലല്ല, സംവാദമാണ് വേണ്ടതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: 2022ഓടെ 'എല്ലാവര്‍ക്കും വീട്' പദ്ധതി നടപ്പാക്കുമെന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്തുകയായിരുന്നു രാഷ്ട്രപതി. ക്രിയാത്മകമായ ചര്‍ച്ചകളും സംവാദവുമാണു ജനാധിപത്യം ശക്തിപ്പെടുത്താന്‍ വേണ്ടതെന്നു രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതു ജനാധിപത്യത്തിനു ഗുണംചെയ്യില്ല. ജനങ്ങളുടെ അഭിലാഷമാണ് പാര്‍ലമെന്റില്‍ പ്രതിഫലിക്കേണ്ടതെന്നും അപ്പോള്‍ മാത്രമേ ജനാധിപത്യം സമ്പൂര്‍ണമാവൂവെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
അംബേദ്കറുടെ ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നാണു സര്‍ക്കാരിന്റെ നയം. രാജ്യത്ത് എല്ലാവര്‍ക്കും സ്വന്തമായി വീട് എന്നതു സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഗ്രാമീണ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. ദരിദ്രരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും ഉന്നമനത്തിനാണു മുന്‍തൂക്കം കൊടുക്കുന്നത്. സേനകളുടെ എല്ലാ വിഭാഗങ്ങളിലും വനിതകളെ ഉള്‍പ്പെടുത്തും. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഫലംകാണുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ കഴിഞ്ഞവര്‍ഷമാണ് ഏറ്റവുമധികം വൈദ്യുതി ഉല്‍പ്പാദനം നടത്തിയത്. നിലച്ചുപോയിരുന്ന 73 പദ്ധതികള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞതായും നയപ്രഖ്യാപനത്തില്‍ അവകാശപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു തുടക്കമായി. നാളെ റെയില്‍വേ ബജറ്റും 29നു പൊതുബജറ്റും അവതരിപ്പിക്കും.
Next Story

RELATED STORIES

Share it