Flash News

തടവുശിക്ഷ അനുഭവിച്ചേ തീരൂ;ജാമ്യം നല്‍കാനാവില്ല:സുപ്രീം കോടതി

തടവുശിക്ഷ അനുഭവിച്ചേ തീരൂ;ജാമ്യം നല്‍കാനാവില്ല:സുപ്രീം കോടതി
X


ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കര്‍ണ്ണന്‍ കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചേ തീരൂവെന്ന് സുപ്രീം കോടതി. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണ്ണന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് അടക്കമുള്ള ഏഴംഗ ബെഞ്ചിന്റെ വിധിയിലുള്ള ഹരജി ഇനി പ്രത്യേക ബെഞ്ചിന് മാത്രമേ പരിഗണിക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം നെടുമ്പറ മുഖേനെയാണ് കര്‍ണ്ണന്‍ ഹരജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ വച്ചാണ് പശ്ചിമബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നരമാസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് കോടതിയലക്ഷ്യക്കേസില്‍ കര്‍ണനെ അറസ്റ്റ് ചെയ്തത്.

മുമ്പ് സേവനമനുഷ്ഠിച്ച ചെന്നൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനും മറ്റു ന്യായാധിപന്മാര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കര്‍ണനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രിംകോടതി ജഡ്ജിമാര്‍ക്കുമെതിരേ അഴിമതിയാരോപണം ഉന്നയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ തുറന്ന കത്തെഴുതിയതാണ് കേസിനാസ്പദമായ സംഭവം. ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ 20 ജഡ്ജിമാരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. കര്‍ണന്റെ നടപടി ജുഡീഷ്യറിയെ മൊത്തം അവമതിക്കലാണെന്നു നിരീക്ഷിച്ച് സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കര്‍ണന് കാരണംകാണിക്കല്‍ നോട്ടീസയച്ച കോടതി നേരിട്ടു ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍, ഹാജരാവുന്നതിനു പകരം സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതുകയാണ് ചെയ്തത്. തുടര്‍ന്ന് കര്‍ണനെതിരേ സുപ്രിംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ കര്‍ണന്‍, കോടതിക്കു വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി ശിക്ഷിച്ചത്.
Next Story

RELATED STORIES

Share it