World

തടവുകാര്‍ക്ക് മാനുഷിക പരിഗണന: ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ അംഗീകരിച്ചു

ഇസ്‌ലാമാബാദ്: മാനുഷിക പരിഗണനയില്‍ 70 വയസ്സിനു മുകളിലുള്ള തടവുകാരെ കൈമാറണമെന്ന ഇന്ത്യയുടെ അപേക്ഷ പാകിസ്താന്‍ സ്വീകരിച്ചു.
തടവുകാര്‍ക്കുള്ള നിയമസഹായ കമ്മിറ്റി പുനരാരംഭിക്കുക, സ്ത്രീകള്‍, മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, 70 വയസ്സിനു മുകളിലുള്ളവര്‍  എന്നീ തടവുകാരെ കൈമാറുക, മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന തടവുകാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തിനു സന്ദര്‍ശനാനുമതി നല്‍കുക തുടങ്ങി ഇന്ത്യ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സില്‍ താഴെയുള്ള തടവുകാരെയും 60 വയസ്സിനു മുകളിലുള്ള തടവുകാരെയും കൈമാറണമെന്ന ഇന്ത്യയുടെ നിര്‍ദേശവും പാക് വിദേശകാര്യ മന്ത്രി ഖാജ ആസിഫ് സ്വീകരിച്ചു.
പാകിസ്താന്റെ നിര്‍ദേശങ്ങള്‍ ഇന്ത്യ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it