Flash News

തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കും : മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാന സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവദാനം ചെയ്യാനാണ് അനുമതി നല്‍കുക.  ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. അവയവദാനം ചെയ്യുന്ന തടവുകാരന് ആവശ്യമായ വിദഗ്ധ ചികില്‍സയും മരുന്നും ഭക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കണ്ട് പ്രത്യേകമായി നല്‍കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജയിലിലെ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ ന ല്‍കുന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ച് തീരുമാനിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ലോ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ, ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡിഎംഇ ഡോ. റംല ബീവി, ഡെപ്യൂട്ടി ഡിഎംഇ ഡോ. ശ്രീകുമാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it