തടവില്‍ക്കഴിഞ്ഞ ഉക്രെയ്ന്‍ പൈലറ്റ് റഷ്യയില്‍നിന്നു തിരിച്ചെത്തി

കീവ്: റഷ്യയില്‍ തടവില്‍ക്കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ഉക്രെയ്ന്‍ പൈലറ്റ് നദിയ സവ്‌ചെങ്കോ(35) ജന്മനാട്ടില്‍ തിരിച്ചെത്തി. തടവുകാരെ കൈമാറുന്നതിനായി റഷ്യയും ഉക്രെയ്‌നും തമ്മിലുണ്ടാക്കിയ കരാറിനെത്തുടര്‍ന്നാണ് സൈനിക ഹെലികോപ്റ്റര്‍ പൈലറ്റായ സവ്‌ചെങ്കോയെ വിട്ടയച്ചത്. തന്നെ തടവിലാക്കിയതില്‍ പ്രതിഷേധിച്ച് അവര്‍ റഷ്യന്‍ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it