malappuram local

തടത്തില്‍കുണ്ട് സ്‌കൂള്‍തീപ്പിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം



വടക്കാങ്ങര: തടത്തില്‍കുണ്ട് ഗവ. യൂപി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണ നടത്തണമെന്ന് സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. തീപിടുത്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണ പുരോഗതി എങ്ങുമെത്തിയിട്ടില്ല. സ്‌ക്കൂളിന്റെ രണ്ട് ക്ലാസ് മുറികളിലായി സൂക്ഷിച്ചിരുന്ന പഴയ മര ഉരുപടികളുമാണ് നശിച്ചത്.ക്ലാസ് മുറികളും പൂര്‍ണമായും ഉപയോഗശൂന്യമായി. പകല്‍ സമയത്ത് ക്ലാസ് മുറികകത്തു നിന്നാണ് തീ പടരുന്നത് നാട്ടുക്കാര്‍ ആദ്യമായി കാണുന്നത്. തീ പിടിക്കാനുള്ള കാരണത്തെ കുറിച്ച് ദുരുഹതുടരുകയാണ്. മധ്യവേനലവധിക്കായി സ്‌കൂളുകള്‍ അടച്ചതിനാല്‍ രാപകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ സൈ്വര്യവിഹാരകേന്ദ്രമായി സ്‌കൂള്‍ കോമ്പൗണ്ടും പരിസര പ്രദേശങ്ങളും മാറിയിട്ടുണ്ട്. മയക്കുമരുന്നു ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി ഇത്തരം താവളങ്ങള്‍ ഉപയോഗിക്കുന്നുതായി ആരോപണമുണ്ട്. പുകവലിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നായി ബൈക്കില്‍ എത്തുന്നകുട്ടികള്‍ ഇപ്പോഴും സ്‌കൂള്‍ മൈതാനിയില്‍ തമ്പടിക്കുന്നുന്നുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തിക്കിടയില്‍ നിന്നാണ് തീ പിടിക്കാന്‍ കാരണമെന്നാണ് അറിയുന്നത്.സംഭവത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും മാതൃകാ വിദ്യാഭ്യാസ ഗ്രാമമായി മാറുന്ന വടക്കാങ്ങരയുടെ സാമൂഹ്യ അന്തരിക്ഷത്തെ മലീമസമാക്കാനുള്ള ഗൂഢശക്തികളെ തിരിചറിയണമെന്നും യോഗം ആവശ്യപെട്ടു. സ്‌കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പിടിഎ പ്രസിഡന്റ് സി പി സൈനുല്‍ ആബിദിന്‍ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവള്ളി ഹബീബ ഉദ്ഘാടനം ചെയ്തു. മങ്കട എസ്‌ഐ ജോര്‍ജ് ചെറിയാന്‍ ചോക്കാട് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ലത. സ്ഥിരം സമിതി അധ്യക്ഷന്മരായ പി ജി രമ്യ രാമദാസ് പി ശിനിമോള്‍  വാര്‍ഡ് അംഗങ്ങളായ എം വി അനീഷ’ ടി കെ അശ്‌റഫ്, ഇ പി ശുക്കൂര്‍ സ് കൂള്‍ എച്ച്എംഇഎസ് മാലിനി, പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ ചെയര്‍മാന്‍ എം മൊയ്തു, എസ്എംസി ചെയര്‍മാന്‍ ഷമീര്‍ രാമപുരം, പി കെ സയ്ദ് അബു തങ്ങള്‍, ബീരാന്‍ വടക്കാങ്ങര, കെ ടി നാസര്‍, കെ  സക്കീര്‍, പി രാജു ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it