kozhikode local

തടഞ്ഞുവച്ച കൂലിലഭിക്കാന്‍ ബിജെപി സഹായം തേടി



പേരാമ്പ്ര:  ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴിലാളികളുടെ തടഞ്ഞുവെച്ച കൂലിനല്‍കാന്‍ പഞ്ചായത്ത് ഭരണസമിതികള്‍ ബിജെപിയുടെ രഹസ്യ സഹായം തേടിയതായി സൂചന.തൊഴിലുറപ്പു പദ്ധതിയുടെ സമയക്രമം തെറ്റിച്ചതാണ് കൂലി മുടങ്ങാന്‍ കാരണമായത്. ഒരു വിഭാഗം തൊഴിലാളികളെ ജോലിയില്‍ നിന്ന് നിശ്ചിത സമയത്തിന് മുമ്പ് കയറാന്‍ പ്രേരിപ്പിക്കുകയും മാറ്റുമാരും തൊഴിലുറപ്പു പദ്ധതി ഓവര്‍സിയറും ഇതിന് കൂട്ടുനിന്നതും വിവാദമായിരുന്നു.  കോണ്‍ഗ്രസ്, ബിജെപി, ലീഗ് പാര്‍ട്ടികളും ഭരണകക്ഷിയില്‍പെട്ട സിപിഐയുടെ തൊഴിലാളി സംഘടനയും ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ ജോലി സമയം വെട്ടിച്ചുരുക്കുന്നതിനെ എതിര്‍ത്തതോടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് പദ്ധതിയുടെ ഫണ്ട് പഞ്ചായത്തുകളിലേക്ക് കൈമാറുന്നതിന് തടസം നേരിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലും അഞ്ചും ദിവസത്തെ കൂലി തൊഴിലാളികള്‍ക്ക് ലഭിക്കാതെ വന്നു. പലരും വിഷു ആഘോഷത്തിനും മറ്റും കരുതിയ പണം ലഭിക്കാതെ വന്നതോടെ തീര്‍ത്തും പ്രയാസത്തിലായിരുന്നു. പിന്നീട് നടന്ന ഗ്രാമസഭകളില്‍ പ്രശ്‌നത്തിന്റെ ഗൗരവം ചര്‍ചയാവുകയും ബഹളത്തിലും കയ്യങ്കാളിയിലും എത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും നല്‍കിയ ഉറപ്പ് പാലിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെന്ന നിലയില്‍ ബിജെപിയെ വിഷയത്തില്‍ സമീപിച്ചത്.
Next Story

RELATED STORIES

Share it