palakkad local

തച്ചമ്പാറയില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

തച്ചമ്പാറ: നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരാന്‍ കൃഷി വകുപ്പ് നടത്തുന്ന തിരുവാതിര ഞാറ്റുവേലക്ക് തച്ചമ്പാറയില്‍ തുടക്കമായി. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, ആത്മ സൊസൈറ്റി, വിവിധ കര്‍ഷക സമിതികള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ തച്ചമ്പാറ ആത്മ ഇക്കോഷോപ്പിനു സമീപം തിരുവാതിര നാളുകളില്‍ നടക്കുന്ന ഞാറ്റുവേല ചന്ത  പഞ്ചായത്ത് പ്രസിഡന്റ് കെ ടി സുജാത ഉദ്ഘാടനം ചെയ്തു.
ആത്മ സൊസൈറ്റി പ്രസിഡന്റ് പി അബൂബക്കര്‍ അധ്യക്ഷനായി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ  വീട്ടുകാര്‍ക്ക് നല്‍കുന്ന ഗ്രാഫ്റ്റ് മാവിന്‍ തൈകളുടെ വിതരണം പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി എം സഫീര്‍ നിര്‍വഹിച്ചു. കരിമ്പ കൃഷി ഓഫിസര്‍ പി സാജിദലി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് ആരോഗ്യ കാര്യ വികസന കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് ബാബു, പഞ്ചായത്തംഗങ്ങളായ എം രാജഗോപാല്‍, ജോര്‍ജ് തച്ചമ്പാറ, കോട്ടോപ്പാടം കൃഷി ഓഫിസര്‍ തേജസ്, കൃഷി അസിസ്റ്റന്റ് ഓഫിസര്‍ ശെന്തില്‍, വിവിധ കര്‍ഷക സമിതി ഭാരവാഹികളായ എം രാമകൃഷ്ണന്‍ മാസ്റ്റര്‍, എം ഹമീദ്, ബിജു ജോസഫ്, ഉബൈദുല്ല എടായ്ക്കല്‍ സംസാരിച്ചു.
കൃഷിയിടങ്ങളീല്‍ നിന്നും അന്യം നിന്നു പോയ വിളകളുടെയും പുതു തലമുറ വിളകളുടെയും തൈകളുടേയും പ്രദര്‍ശനവും ഒരുക്കിയിരിട്ടുണ്ട്. പഞ്ചായത്തിന്റെ ജനകീയാസൂതണ പദ്ധതി പ്രകാരമുള്ള കുള്ളന്‍ തെങ്ങിന്‍ തൈകള്‍, റംബുട്ടാന്‍ തൈകള്‍ എന്നിവയുടെ വിതരണവും നടക്കുന്നുണ്ട്.
പട്ടാമ്പി: കൊപ്പം ഞാറ്റുവേലചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സുമിത നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊപ്പം കൃഷി ഓഫിസര്‍ ലീന ക്ലാസെടുത്തു. ഗ്രാഫ്റ്റ് തൈകള്‍, തെങ്ങിന്‍തൈകള്‍, കുരുമുളക് തൈകള്‍, പാഷന്‍ഫ്രൂട്ട്, കമുക്, പപ്പായ,പ്ലാവ്, മാവ് എന്നിവയുടെ തൈകള്‍, ജൈവവളങ്ങളായ വേപ്പിന്‍പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി, പിജിപിആര്‍ എന്റിച്ഡ് വിത്ത് െ്രെടക്കോഡെര്‍മ ഉള്ള ചാണകപ്പൊടി, കാവേരി ഓര്‍ഗ്ഗാനിക് മിക്‌സ്, കൊക്കോപീറ്റ് ബെഡ് എന്നിവയും ഗ്രോബാഗ്, ഫിറമോണ്‍കെണി, മഞ്ഞക്കെണി, സീഡ് ട്രേ, പച്ചക്കറി വിത്തുകള്‍ എന്നിവയും വില്‍പനയ്ക്കുണ്ട്.
Next Story

RELATED STORIES

Share it