palakkad local

തച്ചനാട്ടുകരയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്ഡിപിഐ

തച്ചനാട്ടുകര: തച്ചനാട്ടുകരയിലെ ഇരു പ്രദേശങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെടണമെന്നും സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘര്‍ഷത്തിന്റെ മറവില്‍  യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിസുബൈറിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍  തിരിച്ചറിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നാട്ടിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സഹായം ചെയുന്നതില്‍ നിന്നും രാഷ്ട്രിയ പാര്‍ട്ടികള്‍ വിട്ട് നില്‍ക്കണമെന്നും അ ല്ലെങ്കില്‍ ഇത്തരക്കാരുടെ കപടമുഖം  തുറന്നുകാട്ടുമെന്നും റഫീഖ്, രാജു, പി ടി അലി, സിറാജ്, പി സി അബുബക്കര്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it