malappuram local

തങ്കമണി വടംവലി മല്‍സരത്തില്‍ എടപ്പാള്‍ ആഹാ ടീമിന് കപ്പ്



എടപ്പാള്‍: സിഐടിയു തങ്കമണി ഡ്രൈവേഴ്‌സ് യൂനിയന്‍ സംഘടിപ്പിച്ച 17ാമത് അഖില കേരള വടംവലി മല്‍സരത്തില്‍ മലപ്പുറം എടപ്പാള്‍ ആഹാ ടീം ഒന്നാം സ്ഥാനം നേടി. 17,017 രൂപയും എവര്‍റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ആല്‍ഫ അറക്കുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി 13,017 രൂപയും ട്രോഫിയും ഏറ്റുവാങ്ങി. 10,017 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും നേടി പയനിയര്‍ തോപ്രാംകുടി മൂന്നാമതും 7,017 രൂപയും ട്രോഫിയും നേടി ചലഞ്ചര്‍ കമ്പംമെട്ട് നാലാമതും എത്തി. സി ഐ ടി യു യൂണിയന്‍ സംഘടിപ്പിച്ച വടംവലി മല്‍സരത്തില്‍ അഡ്വ: ജോയ്‌സ് ജോ ര്‍ജ് എം പി ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ സി വി വര്‍ഗീസ്, തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യ ന്‍, ലോക്കല്‍ സെക്രട്ടറി കെ ജെ ഷൈന്‍, സംഘാടക സമിതി സെക്രട്ടറി പി ജെ ബിജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Next Story

RELATED STORIES

Share it